

ശ്രീനാരായണ മന്ദിര സമിതി വാര്‍ഷികാഘോഷവും ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലിയാഘോഷവും
മുംബൈ: ശ്രീനാരായണ മന്ദിര സമിതിയുടെ 62 മത് വാര്‍ഷികാഘോഷം മെയ് 17ന് സമിതിയുടെ ചെമ്പൂര്‍ കോംപ്ലക്‌സില്‍ നടത്തും. ഞായറാഴ്ച രാവിലെ പത്തിന് സമിതിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികള്‍ അരങ്ങേറുമെന്ന് സമിതി ചെയര്‍മാന്‍ എന്‍ മോഹന്‍ദാസ് പറഞ്ഞു
രാവിലെ 11 ന് നടത്തുന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് എം. ഐ ദാമോദരന്‍ അധ്യക്ഷത വഹിക്കും. ഇന്‍കംടാക്‌സ് കമ്മീഷണര്‍ സോള്‍ജി ജോസ് ഐആര്‍എസ് മുഖ്യാതിഥിയായിരിക്കും.
വൈകിട്ട് 5 .30ന് ശ്രീനാരായണ ഗുരു ഹൈസ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷവും, പൂര്‍വ വിദ്യാര്‍ഥി സംഗമവും, ശ്രീനാരായണ ഗുരു കോളേജിന്‍റെ കെട്ടിടത്തിന്‍റെ ഉല്‍ഘാടന കര്‍മ്മവും നടത്തും.തുടര്‍ന്ന് 6 .30 ന് നടത്തുന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് എം. ഐ ദാമോദരന്‍ അധ്യക്ഷത വഹിക്കും. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് കോളേജ് കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മവും ഉപമുഖ്യമന്ത്രി നിര്‍വഹിക്കും.
രണ്ടായിരത്തിലധികം പൂര്‍വവിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍, പ്രശസ്ത നര്‍ത്തകരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികള്‍ ദൃശ്യവിരുന്നൊരുക്കുമെന്ന് ജനറല്‍ സെക്രട്ടറി ഒ. കെ. പ്രസാദ് പറഞ്ഞു.