

ശ്രീനാരായണ മന്ദിര സമിതി ഗുരുവിനെ അറിയാന്‍ ക്ലാസിന് മികച്ച പ്രതികരണം
താനെ: ശ്രീനാരായണ മന്ദിര സമിതി താനെ ശ്രീനഗര്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗുരുവിന്‍റെ കൃതികളെ കുറിച്ചുള്ള പഠന ക്ലാസിന് ഭക്തിസാന്ദ്രമായ തുടക്കം. ശ്രീനാരായണ ഗുരുദവിന്‍റെ ദര്‍ശനങ്ങളും മാനവിക മൂല്യങ്ങളും സമൂഹത്തിലേക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ പരമ്പരയുടെ ആദ്യ ക്ലാസില്‍ വലിയ പങ്കാളിത്തമാണ് ആളുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
ശ്രീനഗര്‍ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ വരും ദിവസങ്ങളിലും പഠനപരമ്പരയുടെ തുടര്‍ച്ചയായ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.