ശ്രീകാന്ത് ഷിൻഡെയുടെ പത്രിക സമർപ്പണത്തിൽ നിറ സാന്നിധ്യമായി മലയാളികൾ

ആയിരക്കണക്കിന് വരുന്ന പാർട്ടി പ്രവർത്തരുടെ അകമ്പടിയോടെ ഡോംബിവിലി ഗണേഷ് മന്ദിരത്തിൽ നിന്നും ശക്തിപ്രകടനമായാണ്‌ നാമ നിർദ്ദേശ പത്രിക നൽകാനായി പുറപ്പെട്ടത്.
ശ്രീകാന്ത് ഷിൻഡെയുടെ പത്രിക സമർപ്പണത്തിൽ നിറ സാന്നിധ്യമായി മലയാളികൾ

താനേ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനും നിലവിൽ കല്യാൺ എം പി യുമായ ശ്രീകാന്ത് ഷിൻഡെ രാവിലെ ഡോംബിവിലിയിൽ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. ആയിരക്കണക്കിന് വരുന്ന പാർട്ടി പ്രവർത്തരുടെ അകമ്പടിയോടെ ഡോംബിവിലി ഗണേഷ് മന്ദിരത്തിൽ നിന്നും ശക്തിപ്രകടനമായാണ്‌ നാമ നിർദ്ദേശ പത്രിക നൽകാനായി പുറപ്പെട്ടത്.

ശിവസേന സൗത്ത് ഇന്ത്യൻ സെൽ നേതാക്കളായ ജയന്ത് നായർ, ശ്രീകാന്ത് നായർ, ജാഗ്ദിഷ് റാവു, ജാഗിർഹുസൈൻ, നാഗേഷ് റാവു,സുനിൽ നായർ,ഹരിസ്വാമി, ബെൻസി മാത്യു, ഹരിദാസ്, അനുപമ ഷെട്ടി, സുരേഷ് പാറമേൽ, സുനിത ദിനേശ് എന്നിവരെ കൂടാതെ നിരവധി പ്രവർത്തകരുടെയും സാന്നിധ്യം ഡോംബിവിലി നഗരത്തെ അക്ഷരാർത്ഥത്തിൽ ആവേശഭരിതമാക്കി.

ചുട്ടുപൊള്ളുന്ന കൊടും വെയിലിനെയും കൂസാതെ ആയിരകണക്കിന്‌ പേർ പങ്കെടുത്തത് വലിയൊരു വിജയമാണ് കാത്തിരിക്കുന്നത് എന്നതിന്‍റെ തെളിവാണെന്ന് സൗത്ത് ഇന്ത്യൻ സെൽ ഭാരവാഹികൾ അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ശിവസേനാ ഷിൻഡെ വിഭാഗം സ്ഥാനാർഥി ശ്രീകാന്ത് ഷിൻഡെ മത്സര രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ, ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാഫിസ്, മഹാരാഷ്ട്രാ മന്ത്രി രവീന്ദ്ര ചവാൻ നിരവധി എം എൽ എ മാർ കോർപറേറ്റർമാർ കൂടാതെ മുന്നണിയിലെ വിവിധ പാർട്ടി ഭാരവാഹികളുമടക്കം വലിയൊരു ജനാവലി മഹാറാലിയിൽ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com