ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷന്‍റെ ഉദ്ഘാടനം സെപ്റ്റംബർ 1 ന്

ചെറുകഥാകൃത്തും നോവലിസ്റ്റും , കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ അഷ്ടമൂർത്തി കെ. വി യാണ് ഫൗണ്ടേഷന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നത്.
sreeman memorial foundation
ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷന്‍റെ ഉദ്ഘാടനം സെപ്റ്റംബർ 1 ന്
Updated on

മുംബൈ: മുംബൈ മലയാളികളുടെ കലാ- സാമൂഹിക - സാംസ്കാരിക - ഭാഷാ രംഗങ്ങളിൽ ആറര പതിറ്റാണ്ട് കാലം മാർഗ്ഗ ദർശിയും, നിറ സാന്നിധ്യവുമായിരുന്ന ശ്രീമാൻ (കെ.എസ്.മേനോൻ) സ്മരണ നിലനിർത്തുന്നതിനായി രൂപീകരിച്ച ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷന്‍റെ ഉദ്ഘാടനം സെപ്റ്റംബർ 1 ന് നടത്തും. തിലക് നഗർ റെയിൽവേ സ്റ്റേഷൻ (ഈസ്റ്റ് )ഷെൽകോളനിയിൽ സ്ഥിതി ചെയ്യുന്ന സമാജ് മന്ദിർ ഹാളിലാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്. സെപ്റ്റംബർ 1 (ഞായറാഴ്ച) രാവിലെ 10 മുതൽ പരിപാടികൾ ആരംഭിക്കും.

ചെറുകഥാകൃത്തും നോവലിസ്റ്റും , കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ അഷ്ടമൂർത്തി കെ. വി യാണ് ഫൗണ്ടേഷന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നത്.

ശ്രീമാൻ അനുസ്മരണ പ്രഭാഷണം കെ. രാജൻ നിർവഹിക്കും.പി. ആർ. കൃഷ്ണ‌ൻ ബാലൻ കുറുപ്പ്, ഇ. പി. കെ. വാസുദേവൻ, കെ. ഉണ്ണികൃഷ്ണൻ, പി. എസ്. മേനോൻ, അഡ്വ. ജി. എ. കെ. നായർ, കെ. എ. കുറുപ്പ് എന്നിവർ അനുബന്ധ പ്രഭാഷണവും നടത്തും. ഷെമീം ഖാൻ

(നോർക്ക ഡവലപ്പെന്‍റ് ഓഫീസർ മുംബൈ.) സി. പി. കൃഷ്ണകുമാർ. കെ. എം. മോഹൻ, സുരേഷ് കുമാർ ടി, എന്നിവർ ആശംസാ പ്രസംഗം നടത്തും.

sreeman memorial foundation
ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷന്‍റെ ഉദ്ഘാടനം സെപ്റ്റംബർ 1 ന്

അതേസമയം ശ്രീമാൻ കവിതകളുടെ ദൃശ്യ ആവിഷ്ക്കാരം മധു നമ്പ്യാർ നിർവഹിക്കും. ശ്രീമാൻ പുരസ്കാര സമർപ്പണവും നടത്തും.

സാമൂഹിക, സാംസ്കാരിക, സാഹിത്യ, രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായ പി.ആർ.കൃഷ്‌ണന്‍റെ മികച്ച സംഭാവനകൾക്ക് ശ്രീമാൻ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് നല്കി ആദരിക്കും.

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായ ലയൺ കുമാരൻ നായരുടെ മികച്ച സംഭാവനകൾക്ക് ശ്രീമാൻ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് സമർപ്പിക്കും.

മുംബൈ മലയാളി സംഘടനാ രംഗങ്ങളിൽ നിറ സാന്നിധ്യവും, കേരളീയ കേന്ദ്ര സംഘടന മുൻ പ്രസിഡന്‍റും ആയിരുന്ന യശഃശ്ശരീരനായ ഗോപാലൻ നായർക്ക് മരണാനന്തര ബഹുമതിയായി പുരസ്കാരം സമർപ്പിക്കും.

സാഹിത്യ മത്സരത്തിൽ (ചെറുകഥ, കവിത) വിജയികളായവർക്ക് ശ്രീമാൻ സാഹിത്യ അവാർഡും വിതരണം ചെയ്യും.

കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനം നല്കി അനുമോദിക്കുമെന്നും ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷനു വേണ്ടി,പി. രാധാകൃഷ്ണ‌ൻ (പ്രസിഡന്‍റ്)

പി. പി. അശോകൻ, (ജനറൽ സെക്രട്ടറി), ശിവപ്രസാദ് കെ. നായർ(ഖജാൻജി)

സി.എച്ച്. ഗോപാലകൃഷ്ണൻ (കൺവീനർ, സ്വാഗത സംഘം)എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Trending

No stories found.

Latest News

No stories found.