കഴുത്തിലും കൈയിലും ആഴമുള്ള മുറിവ്; സെയ്ഫ് ആശുപത്രിയിൽ എത്തിയത് നട്ടെല്ലിൽ കത്തി തറച്ച നിലയിൽ

2.5 ഇഞ്ച് നീളമുള്ള കത്തി നട്ടെല്ലിൽ തറച്ച നിലയിലാണ് സെയ്ഫിനെ ആശുപത്രിയിൽ എത്തിച്ചത്.
stabbed 6 times, saif ali khan stable now
കഴുത്തിലും കൈയിലും ആഴമുള്ള മുറിവ്; സെയ്ഫ് ആശുപത്രിയിൽ എത്തിയത് നട്ടെല്ലിൽ കത്തി തറച്ച നിലയിൽ
Updated on

സെയ്ഫ് ആശുപത്രിയിലെത്തിയത് നട്ടെല്ലിൽ തറച്ച കത്തിയുമായെന്ന് ഡോക്റ്റർമാരുടെ വെളിപ്പെടുത്തൽ. താരം ഇപ്പോൾ അപകടനില തരണം ചെയ്തുവെന്നും നട്ടെല്ലിൽ അടക്കം ആറിടത്ത് പരുക്കേറ്റിട്ടുണ്ടെന്നും ലീലാവതി ആശുപത്രിയിലെ ഡോക്റ്റർമാർ വെളിപ്പെടുത്തി. 2.5 ഇഞ്ച് നീളമുള്ള കത്തി നട്ടെല്ലിൽ തറച്ച നിലയിലാണ് സെയ്ഫിനെ ആശുപത്രിയിൽ എത്തിച്ചത്.

അതു മൂലം സ്പൈനൽ ഫ്ലൂയിഡ് നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. പുലർച്ചെ 2 മണിയോടെയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയാണ് കത്തി എടുത്ത മാറ്റി സ്പൈനൽ ഫ്ലൂയിഡ് ചോർച്ച ഇല്ലാതാക്കിയതെന്ന് ന്യൂറോ സർജൻ ഡോ. നിതിൻ ഡാങ്കെ പറയുന്നു.

നിലവിൽ രണ്ട് ആഴമേറിയ മുറിവുകളാണ് സെയ്ഫിന്‍റെ ദേഹത്തുള്ളത്. ഒന്ന് ഇടതു കൈയിലും മറ്റൊന്ന് കഴുത്തിലും. ശസ്ത്രക്രിയകൾക്കു ശേഷം സെയ്ഫിനെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com