ബിജെപി സ്ഥാനാർഥി മിഹിർ കൊടേച്ചയുടെ റാലിക്കെതിരെ കല്ലേറ്; എഫ്ഐആർ രജിസ്റ്റർ ചെയ്തു

ബിജെപി സ്ഥാനാർഥി മിഹിർ കൊടേച്ചയുടെ റാലിക്കെതിരെ കല്ലേറ്; എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 336, 337 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്
Published on

മുംബൈ: ബിജെപി സ്ഥാനാർഥി മിഹിർ കൊടേച്ചയുടെ റാലി ക്കെതിരെ ഗോവണ്ടിയിൽ വെച്ച് കല്ലേറ്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാനാർഥി നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. യുബിടി സ്ഥാനാർഥി സഞ്ജയ് ദിന പാട്ടീലിന്‍റെ അണികളും പ്രവർത്തകരും ചേർന്ന് തന്നെയും തന്‍റെ അനുയായികളെയും ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് നോർത്ത് ഈസ്റ്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി മിഹിർ കൊടേച്ച ആരോപിച്ചു. സംഭവത്തിൽ അജ്ഞാതർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. "തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം നേരിടുന്നതിനാലാണ് പാട്ടീലിന്‍റെ ഗുണ്ടകൾ ഇത്തരം തന്ത്രങ്ങൾ പയറ്റുന്നതെന്ന്" കൊടേച്ച ആരോപിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 336, 337 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കൊടെച്ച പറയുന്നു. ദേവ്നാർ പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച എഫ്ഐആർ പ്രകാരം മുംബൈ നോർത്ത് ഈസ്റ്റ് ലോക്‌സഭാ മണ്ഡലത്തിന്‍റെ ബിജെപി ചുമതലയുള്ള നിഹാരിക ഖൊൻഡാലെയാണ് പരാതി നൽകിയത്.

ഗോവണ്ടിയിലെ ന്യൂ ഗൗതം നഗറിലെ ഗൗതം ബുദ്ധ വിഹാറിന് സമീപമുള്ള പൊതു ശൗചാലയത്തിന് മുന്നിൽ രാത്രി 8:10 ഓടെ കൊടെച്ചയുടെ പ്രചാരണ റാലി എത്തി.

അജ്ഞാതനായ ഒരാൾ മനഃപൂർവം ഒരു ഇഷ്ടിക കഷ്ണം പ്രചാരണ രഥത്തിന് നേരെ എറിഞ്ഞു. അത് തന്‍റെ വലത് ചെവിക്ക് താഴെ കഴുത്തിൽ തട്ടി, തുടർന്ന് അതേ ഇഷ്ടിക കലപ്പ ഗുണാലെയുടെ വലതു കവിളിൽ തട്ടി. ഇത് പ്രവർത്തകരുടെ ജീവൻ ഭീഷണിപ്പെടുത്താൻ മനഃപൂർവം ചെയ്തതാണെന്ന് വ്യക്തമാണെന്നും" ഖൊണ്ടാലെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com