മന്ത്രിയുടെ വസതിക്കു നേരെ കല്ലേറ്

പൊലീസിനെതിരെ മന്ത്രി

Stones thrown at the minister's residence

മന്ത്രിയുടെ വസതിക്ക് നേരെ കല്ലേറ്

പ്രതീകാത്മക ചിത്രം

Updated on: 

മുംബൈ: മന്ത്രിയുടെ വസതിക്ക് നേരെ കല്ലേറുണ്ടായതായി പരാതി. മദ്യലഹരിയിലാണെന്ന് സംശയിക്കപ്പെടുന്ന മൂന്ന് പേര്‍, വ്യാഴാഴ്ച രാത്രി മഹാരാഷ്ട്ര സാമൂഹ്യനീതി മന്ത്രിയും ഛത്രപതി സംഭാജിനഗര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ സഞ്ജയ് ഷിര്‍സാഠിന്റെ വസതിക്ക് നേരെ കല്ലുകളും കുപ്പികളും എറിയുകയായിരുന്നു.

തന്റെ വസതി ആക്രമിക്കപ്പെട്ടപ്പോള്‍ പോലീസ് സ്വീകരിച്ച നടപടികളെ ചോദ്യം ചെയ്ത ഷിര്‍സാഠ് സഹായത്തിനായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് കമ്മീഷണറെയോ മുതിര്‍ന്ന ഉദ്യോഗസ്ഥരെയോ കിട്ടിയില്ലെന്ന് ആരോപിച്ചു.

'ഒരു ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഇത്തരമൊരു സംഭവം നടക്കാമെങ്കില്‍, സാധാരണ പൗരന്മാരുടെ അവസ്ഥ എന്തായിരിക്കും?' അദ്ദേഹം ചോദിച്ചു.

സംഭവത്തെത്തുടര്‍ന്ന്, സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മന്ത്രി സ്വന്തം സര്‍ക്കാരിനെതിരെ രംഗത്ത് എത്തുകയായിരുന്നു. ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ നിന്നുള്ള മന്ത്രിയാണ് ഷിര്‍സാഠ്.