മുംബൈ‌യിലെ സജീവ സാമൂഹ്യ സാംസ്കാരിക പ്രവർത്തക സുമ രാമചന്ദ്രൻ വിട പറഞ്ഞു

തിങ്കളാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ നെരൂൾ മലയാളി സമാജത്തിൽ പൊതു ദർശനം ഉണ്ടായിരിക്കും
Suma ramachandran passes away

സുമ രാമചന്ദ്രൻ

Updated on

‌ മുംബൈ: മുംബൈയിലെ സാമൂഹ്യ സാംസ്കാരിക വേദികളിലെ സജീവ സാന്നിധ്യമായിരുന്ന സുമ രാമചന്ദ്രൻ (53) അന്തരിച്ചു. സാംസ്കാരിക രംഗത്തെ പ്രമുഖൻ കേളി രാമചന്ദ്രന്‍റെ ഭാര്യയാണ്. അക്ഷരശ്ലോക സദസിലെ സ്ഥിരം സാന്നിധ്യമാണ് പെരുവനം സ്വദേശിയായിരുന്ന സുമ.

നെരൂൾ ഡി വൈ പാട്ടീൽ ആശുപത്രിയിലാണ് മൃതദേഹം. തിങ്കളാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ നെരൂൾ മലയാളി സമാജത്തിൽ പൊതു ദർശനം ഉണ്ടായിരിക്കും. പിന്നീട് ജന്മനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ‌ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്കാണ് സംസ്കാരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com