ഛത്രപതി ശിവജിയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ അപകീർത്തികരമായ പരാമർശം: 16 കാരൻ കസ്റ്റഡിയിൽ

പ്രതി ജുവനൈൽ കോടതി കസ്റ്റഡിയിലാണ്
ഛത്രപതി ശിവജിയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ അപകീർത്തികരമായ പരാമർശം: 16 കാരൻ കസ്റ്റഡിയിൽ
Updated on

മുംബൈ: ഛത്രപതി ശിവജിയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ അപകീർത്തികരമായ കമന്‍റുകൾ പോസ്റ്റ് ചെയ്ത കേസിൽ ഭിവണ്ടിയിൽ നിന്നും 16 വയസുകാരനെ കസ്റ്റഡിയിൽ എടുത്തു. ബജ്‌റംഗ്ദൾ അംഗങ്ങളുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സോൺ-2 പോലീസ് ഡെപ്യൂട്ടി കമ്മീഷണർ നവ്‌നാഥ് ധാവ്‌ലെ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത വ്യക്തിയാണ് പരാമർശങ്ങൾക്ക് പുറകിലെന്ന് കണ്ടെത്തിയതിനു പിന്നാലെ മതവികാരം വ്രണപ്പെടുത്തിയതിനും വിഭാഗീയത സൃഷ്ടിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമം (IPC) സെക്ഷൻ 153A, 295A എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ, അപകീർത്തികരമായ കമന്‍റ് പോസ്റ്റുചെയ്യാൻ 16 കാരനെ ആരെങ്കിലും പ്രേരിപ്പിച്ചതായി കണ്ടെത്തിയിട്ടില്ല. കുട്ടി ജുവനൈൽ കോടതി കസ്റ്റഡിയിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com