

ക്ഷേത്രത്തിലെ മേൽക്കൂര തകർന്നു വീണു; 4 പേർ മരിച്ചു|Video
പ്രഭാണി: മഹാരാഷ്ട്രയിലെ ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന മേൽക്കൂര തകർന്ന് വീണ് 4 പേർ മരിച്ചു.മഹാരാഷ്ട്രയിലെ പ്രഭാണിയിലുള്ള യശ്വാദി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ഇരുപതോളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് നിഗമനം. രക്ഷാപ്രവർത്തനം തുടരുകയാണ്.
ക്ഷേത്ര ശ്രീ കോവിലിനു തൊട്ടു മുൻപിൽ പണിതു കൊണ്ടിരുന്ന മേൽക്കൂരയാണ് തകർന്നു വീണത്.