വാർഷികാഘോഷത്തിൽ നിന്ന്
വാർഷികാഘോഷത്തിൽ നിന്ന്

26ാം വാർഷികം ഗംഭീരമായി ആഘോഷിച്ച് താനെ നായർ വെൽഫെയർ അസോസിയേഷൻ

സാംസ്കാരിക സമ്മേളനത്തിൽസിനിമ താരം സുദേവ് നായർ വിശിഷ്ടാതിഥിയായിരുന്നു.

താനെ: താനെ നായർ വെൽഫെയർ അസ്സോസിയേഷന്‍റെ 26-ാമത് വാർഷികാഘോഷവും നായർ മഹാസംഗമവും ഞായറാഴ്ച താനെ ചെക്നാക്കയ്ക്കു സമീപമുള്ള സെന്‍റ്ലോറൻസ് സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 9.30ന് അസ്സോസിയേഷൻ പ്രസിഡന്‍റ് ശ്രീകാന്ത് നായർ, മണി നായർ, മറ്റ് അംഗങ്ങളും ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. സമാജം വനിതാവേദിയുടെയും യുവജനവേദിയുടെയും ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. മുതിർന്ന പൗരന്മാരെ ഗുരുപൂജ ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ എസ്‌ എസ്‌ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു .

സാംസ്കാരിക സമ്മേളനത്തിൽസിനിമ താരം സുദേവ് നായർ വിശിഷ്ടാതിഥിയായിരുന്നു. വാർഷിക ആഘോഷത്തിലെ പ്രധാന ആകർഷണമായ മന്നത്ത് ആചാര്യ പുരസ്‌കാരം യുഡിഎസ്‌ ഗ്രൂപ്പ്‌ ചെയർമാനും ബോംബെ കേരളസമാജം പ്രസിഡന്‍റും ജനം ടീവി മാനേജിങ് ഡയറക്ടറുമായ എസ്‌ രാജശേഖരൻ നായർക്ക് സമ്മാനിച്ചു.

വാർഷികാഘോഷത്തിൽ നിന്ന്
വാർഷികാഘോഷത്തിൽ നിന്ന്

അധ്യക്ഷൻ ശ്രീകാന്ത് നായർ, മന്നത്ത് ആചാര പുരസ്കാര ജേതാവ് എസ്‌ രാജശേഖരൻ നായർ, ലയൺ കുമാരൻ നായർ, കെഎൻഎസ്എസ് പ്രസിഡന്‍റ് ഹരികുമാർ മേനോൻ, കെഎൻഎസ്എസ് മുൻ പ്രസിഡന്‍റ് കെ. ജി കൃഷ്ണ കുറുപ്, മഹാരാഷ്ട്രാ എം എൽ സി രവീന്ദ്ര ഫാട്ടക്,ഡോ ബിജോയ്‌ കുട്ടി, എസ്‌ ജയകുമാർ,മുകേഷ് നായർ, കെഎൻഎസ്എസ് വൈസ്പ്രസിഡന്‍റ് കുസും കുമാരി അമ്മ, ജോയിന്‍റ് സെക്രട്ടറി മുരളി നായർ, അംചിമുംബൈ ഡയറക്ടർ പ്രേംലാൽ, വാഗ്ളെ എസ്റ്റേറ്റ് സീനിയർ ഇൻസ്‌പെക്ടർ മധുകർ കട്,കോർപറേറ്റർ മാരായ മനോജ്‌ ഷിൻഡെ, വിക്രാന്ത് ചവാൻ, പ്രകാശ് ഷിൻഡെ, ശിവസേനാ കല്യാൺ ജില്ലാ പ്രമുഖ് ഗോപാൽ ലാൻഡ്‌ഗേ ബബൻ മോരെ, സന്തോഷ്‌ പറ്റാണെ, മേവ പ്രസിഡന്‍റ് അഡ്വ രാജ്‌കുമാർ,എന്നിവർ സന്നിഹിതരായിരുന്നു.

വാർഷികാഘോഷത്തിൽ നിന്ന്
വാർഷികാഘോഷത്തിൽ നിന്ന്

സംഘടനയുടെ സജീവ പ്രവർത്തകർ ആയ മണി നായർ,പി പി വേണു, സോമശേഖരൻ പിള്ള, ആർ കെ പിള്ള, ഗിരീഷ് പണിക്കർ, രഘുദാസ് നായർ, ചന്ദ്രൻ നായർ, പദ്മനാഭൻ നായർ, വേണുഗോപാൽ നായർ, വിജയൻ നായർ,സുനിൽ പണിക്കർ, വിജയൻ പിള്ള, വത്സരാജൻ നായർ,വനിതാവേദി പ്രവർത്തകരായ ഉഷാ പിള്ള, ജഗതമ്മ, യുവജനവേദി കൺവീനർ മാരായ സ്വരാജ് പിള്ള, ഭരത് പിള്ള, ഷീനാപിള്ള, രേവതി ഭരത്, സ്വപ്ന പിള്ള എന്നിവരുടെ കൂട്ടായ പരിശ്രമം കൂടിയാണ് പരിപാടിയുടെ വിജയത്തിന് കാരണമായതെന്ന് പ്രസിഡന്‍റ് ശ്രീകാന്ത് നായർ പറഞ്ഞു.

വാർഷികാഘോഷത്തിൽ നിന്ന്
വാർഷികാഘോഷത്തിൽ നിന്ന്

യുവജന വേദിയുടെയും വനിതാവേദിയുടെയും പ്രവർത്തകരുടെ വിവിധ കലാപരിപാടികളും കണ്ണൂർ ടീം രസികർ അവതരിപ്പിച്ച "വിസ്മയ രാവ് "എന്ന സ്റ്റേജ് ഷോയും ഉണ്ടായിരുന്നുസെക്രട്ടറി ശിവപ്രസാദ്നായർ സ്വാഗതം ആശംസിച്ചു. കോർഡിനേറ്റർ അരവിന്ദൻ നായർ നന്ദി രേഖപെടുത്തി.