
താനെ: ശ്രീനാരായണ മന്ദിര സമിതി താനെ ശ്രീനഗർ യുണിറ്റിന്‍റെ 18-ാമത് പ്രതിഷ്ഠാദിനം ഒക്ടോബർ 22 ന് താനെ ശ്രീനഗർ ഗുരു മന്ദിരത്തിൽ വെച്ച് നടത്തും. രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.
ഗുരുപൂജ, ഗുരുദേവ ഭാഗവത പാരായണം, ഭജന, പ്രഭാഷണം (ഷണ്മുഖൻ) പുഷ്പാഭിഷേകം,മദ്ധ്യാ ഹ്ന പൂജ, മഹാ പ്രസാദം,വിവിധ കലാ പരിപാടികൾ ഉണ്ടായിരിക്കും.