മുത്തപ്പൻ മഹോത്സവത്തിനൊരുങ്ങി താനെ

മുംബൈയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മുത്തപ്പൻ സമിതികളിൽ ഒന്നാണ് ശ്രീ മുത്തപ്പൻ സമിതി താനെ.
മുത്തപ്പൻ മഹോത്സവത്തിനൊരുങ്ങി താനെ
Updated on

താനെ: ശ്രീ മുത്തപ്പൻ സമിതി താനെയുടെ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 10,11 തീയതികളിലായി നടത്തപ്പെടുന്നു. ഫെബ്രുവരി 10 ശനിയാഴ്ച്ച 5 മണിക്ക് ഗണപതിഹോമത്തോടെയാണ് മഹോത്സവം ആരംഭിക്കുന്നത്. പയം കുറ്റി വെള്ളാട്ടം,തിരുവപ്പന എന്നീ വഴിപാടുകൾക്കുള്ള രശീതുകൾ അന്നേ ദിവസം കൗണ്ടറിൽ നിന്നും ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

താനെ വെസ്റ്റ് വാഗ്ലെ എസ്റ്റേറ്റ് ശാന്തി നഗർ മുനിസിപ്പൽ സ്കൂൾ ഗ്രൗണ്ടിലാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന മുത്തപ്പൻ മഹോത്സവം അരങ്ങേറുന്നത്. മുംബൈയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മുത്തപ്പൻ സമിതികളിൽ ഒന്നാണ് ശ്രീ മുത്തപ്പൻ സമിതി താനെ.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തിൽ ആയിരകണക്കിന് ഭക്തരാണ് മുംബൈക്കകത്തു നിന്നും പുറത്തു നിന്നും പങ്കെടുക്കാറുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com