

പ്രതീക്ഷ ഫൗണ്ടേഷന്‍ ഓണാഘോഷത്തില്‍ കേരള ഗവര്‍ണര്‍ പങ്കെടുക്കും
വസായ്: സെപ്റ്റംബര്‍ 6 ന് നടക്കുന്ന പ്രതീക്ഷ ഫൗണ്ടേഷന്‍റെ ഓണാഘോഷത്തിലും പ്രതീക്ഷ ഫൗ്‌ണ്ടേഷന്‍റെ പുരസ്‌ക്കാര വിതരണ ചടങ്ങിലും കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കും. പരിപാടിയുടെ ആദ്യ ക്ഷണക്കത്ത് രാജ്ഭവനില്‍വച്ച് പ്രതീക്ഷ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.ബി. ഉത്തംകുമാര്‍ ഗവര്‍ണര്‍ക്ക് കൈമാറി.
വസായ് റോഡ് വെസ്റ്റിലുള്ള ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ രാവിലെ പത്തുമണി മുതല്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര മന്ത്രി ശ്രീപദ് നായിക്, ചാത്തന്നൂര്‍ എംഎല്‍എ ബി.ബി. ഗോപകുമാര്‍ പാല്‍ഘര്‍ എം പി ഡോ: ഹേമന്ത് വിഷ്ണു സാവ്രെ എംഎല്‍എമാരായ രാജന്‍ നായിക്, സ്‌നേഹ ദൂബെ പണ്ഡിറ്റ, രാജേന്ദ്ര ഗാവിത്, വസായ് വിരാര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.