

വടാപാവിനും വില കൂടുന്നു
മുംബൈ: മുംബെയില്‍ വടാപാവിനും വില കൂടുന്നു. പാചകവാതകത്തിന്‍റെ ദൗര്‍ലഭ്യംമൂലം അടച്ചിട്ടിരുന്ന വടാപാവ് സ്റ്റാളുകളും വഴിയോര തട്ടുകടകളും ഒരിടവേളയ്ക്കുശേഷം വീണ്ടുംതുറന്നു പ്രവര്‍ത്തിച്ചതോടെയാണ് വില കൂട്ടി വില്‍പന ആരംഭിച്ചത്. പാമോയില്‍, കടലമാവ്, ഉരുളക്കിഴങ്ങ്, മസാലകള്‍, പാവ് (ലോഫ്) എന്നിവയുടെ വിലകളിലുണ്ടായ വര്‍ധനയെത്തുടര്‍ന്നാണ് വില കൂട്ടിയിരിക്കുന്നത്.
22 രൂപയ്ക്ക് വിറ്റിരുന്ന വടാപാവിന് 30 രൂപയാണ് നിരക്ക്. പലയിടങ്ങളില്‍ 30 മുതല്‍ 50 രൂപ വരെയാണ് വടാപാവിന് ഈടാക്കുന്നത്. ഏറ്റവും കുറവ് വിലയില്‍ ലഭിച്ചിരുന്ന വടാപാവിന് വരെ വില കൂടിയതോടെ ഇത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. മുംബൈയില്‍ എത്തുന്നവരെല്ലാം ഒരിക്കലെങ്കിലും കഴിച്ചിരിക്കുന്ന ഭക്ഷണാണ് വടാപാവ് .