ആദം തീയേറ്റേഴ്‌സിന്‍റെ അതിജീവനക്കാറ്റ് ചെമ്പൂരില്‍

മേയ് 3ന് വൈകിട്ട് 6.30ന് പ്രദര്‍ശനം
Adam Theatres drama in Chembur

ആദം തീയേറ്റേഴ്‌സിന്‍റെ അതിജീവനക്കാറ്റ് ചെമ്പൂരില്‍

Updated on

മുംബൈ: ആദം തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന ''അതിജീവനക്കാറ്റ്'' എന്ന നാടകം മെയ് 3-ാം തീയതി ചെമ്പൂരിലെ കേരള കാത്തലിക് അസോസിയേഷന്‍ മുംബൈ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. വൈകിട്ട് 6.30നാണ് പ്രദര്‍ശനം.മുംബൈയിലെ മലയാളി നാടകവേദികളില്‍ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ''ആദം തീയേറ്റേഴ്സിന്റെ'' അന്‍പത്തിമൂന്നാമത്തെ നാടകമാണിത്.

ജീവിതത്തിന്‍റെ പല ഘട്ടങ്ങളിലായി മനുഷ്യര്‍ നേരിടുന്ന നഷ്ടങ്ങളും, വേര്‍പാടുകളും അതിജീവിച്ച് വീണ്ടും ബന്ധങ്ങളെ ചേര്‍ത്ത് നിര്‍ത്താനുള്ള ആത്മവിശ്വാസമാണ് നാടകം മുന്നോട്ട് വയ്ക്കുന്നത്.

വികാരഭരിതമായ അവതരണശൈലിയും, ഹൃദയസ്പര്‍ശിയായ കഥാപശ്ചാത്തലവും നാടകത്തിന്റെ പ്രത്യേകതയാണ്‌.

logo
Metro Vaartha
www.metrovaartha.com