മുംബൈ: സമ്പർക്ക് ക്രാന്തി എക്സ്പ്രെസ് (12218)ട്രെയിനിൽ മലയാളി കുടുംബം മോഷണത്തിന് ഇരകളായതായി പരാതി. ഗുജറാത്തിലെ വഡോദര യിൽ നിന്നും ഷൊർണൂരിലേക്ക് യാത്ര തിരിച്ച മലയാളി കുടുംബമാണ് ശനിയാഴ്ച പുലർച്ചെ കവർച്ചയ്ക്ക് ഇരയായത്. പുലർച്ചെ നാലു മണിക്ക് സൂറത്തിനും വസായ് റോഡിനുമിടയിലാണ് സംഭവം. അമ്മ കോമളത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന മകൾ അമൃതയുടെ (27)ബാഗ് എടുത്ത് മോഷ്ട്ടാവ് ഓടി മറയുക യായിരുന്നു വെന്ന് സഹയാത്രികനും അടുത്ത ബന്ധുവുമായ വിഷ്ണു പറഞ്ഞു.
6 പവൻ സ്വർണ്ണവും 6000 രൂപയും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടിരിക്കുന്നത്. ഈ വിവരം ഫെയ്മ യാത്ര സഹായ വേദിയെ അറിയിക്കുകയും തുടർന്ന് യാത്ര സഹായ വേദി റെയിൽവെക്ക് ഓൺലൈനിൽ പരാതി നൽകുകയും ചെയ്തു