മണ്ഡപേശ്വർ ഗുഹാക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ തിരുവാതിര കളിച്ച് മലയാളി വനിതകൾ

ഉത്തർപ്രദേശ് മുൻ ഗവർണർ പദ്മഭൂഷൺ രാം നായികും, മുംബൈ നോർത്ത് എം പി ഗോപാൽ ഷെട്ടിയും സന്നിഹിതരായിരുന്നു
തിരുവാതിര സംഘം
തിരുവാതിര സംഘം

മുംബൈ: മുംബൈ ബോറിവലിയിലെ അതി പുരാതനമായ മണ്ഡപേശ്വർ ഗുഹാക്ഷേത്രത്തിൽ ഈ വർഷത്തെ മഹാ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചു ബോറിവിലിയിലെ മലയാളി വനിതകൾ തിരുവാതിരകളി (കൈകൊട്ടിക്കളി) അവതരിപ്പിച്ചു. കലാസ്വാദകരായ നിറഞ്ഞ സദസ്സ് കേരളീയ കലാരൂപത്തെ ആസ്വദിച്ചു .

ചടങ്ങിൽ സന്നിഹിതരായിരുന്ന ഉത്തർപ്രദേശ് മുൻ ഗവർണർ പദ്മഭൂഷൺ രാം നായികും, മുംബൈ നോർത്ത് എം പി ഗോപാൽ ഷെട്ടിയും, മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് പങ്കെടുത്തവർക്കെല്ലാം ആശംസാപത്രവും സമ്മാനവും നൽകി ആദരിച്ചു. ബിജെപി അംഗമായ സിമി സജീവിന്‍റെ നേതൃത്വത്തിലുള്ള തിരുവാതിര രാജേശ്വരി നമ്പ്യാരാണ് ചിട്ടപ്പെടുത്തിയത്

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com