ജൂലൈ 1 മുതൽ മുംബൈയിൽ വാഹന പണിമുടക്ക്? ജൂൺ 30 വരെ സമയം നൽകി ഓപ്പറേറ്റർമാർ

സ്കൂൾ വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ, ബസുകൾ, സിറ്റിഫ്ലോ, ഊബർ തുടങ്ങിയ സർവീസുകളെയെല്ലാം സമരം ബാധിച്ചേക്കും
transport strike in Mumbai from July 1st?

ജൂലൈ1 മുതൽ മുംബൈയിൽ വാഹന പണിമുടക്ക്? ജൂൺ 30 വരെ സമയം നൽകി ഓപ്പറേറ്റർമാർ

Updated on

മുംബൈ: ജൂലൈ 1 മുതൽ മുംബൈയിൽ അനിശ്ചിത കാല വാഹന ഗതാഗത പണിമുടക്ക് നടത്തുമെന്ന് മുന്നറിയിപ്പ് നൽകി ഓപ്പററ്റർമാർ. ജൂൺ 30 നുള്ളിൽ തങ്ങ‌ളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത പക്ഷം സമരം തുടങ്ങുമെന്നാണ് പ്രഖ്യാപനം. സ്കൂൾ വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ, ബസുകൾ, സിറ്റിഫ്ലോ, ഊബർ തുടങ്ങിയ സർവീസുകളെയെല്ലാം സമരം ബാധിച്ചേക്കും.

ഇ-ചലാൻ സിസ്റ്റത്തിൽ മാറ്റം വേണമെന്നത് ഉൾപ്പെടെ നിരവധി ആവശ്യങ്ങളാണ് സർക്കാർ മുന്നോട്ടു വച്ചിരിക്കുന്നത്. നിലവിലുള്ള പിഴകൾ എഴുതിതള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ ഭാരവാഹനങ്ങളിലും ഒരു സഹായി നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് സർക്കാർ ഉത്തരവുണ്ട്. ഈ ഉത്തരവ് പിൻവലിക്കണം. ചില സമയങ്ങളിൽ നഗരത്തിലേക്ക് ഭാരവാഹനങ്ങൾ കടക്കരുതെന്ന നിബന്ധനയും ഇല്ലാതാക്കണമെന്നും ആവശ്യമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com