മഹാരാഷ്ട്രയില്‍ ട്രോളിങ് ഓഗസ്റ്റ് 15 വരെ നീട്ടി

61 ദിവസത്തെ നിരോധനമാണ് സാധരണയായി നടപ്പാക്കാറുള്ളത്.
Trawling ban extended until August 15 in Maharashtra.

മഹാരാഷ്ട്രയില്‍ ട്രോളിങ് ഓഗസ്റ്റ് 15 വരെ നീട്ടി

Updated on

മുംബൈ: മഹാരാഷ്ട്രയില്‍ വര്‍ഷകാല ട്രോളിങ് നിരോധന കാലാവധി ഓഗസ്റ്റ് 15 വരെ നീട്ടി. നിലവിലുണ്ടായിരുന്ന 61 ദിവസത്തെ നിരോധനമാണ് 75 ദിവസമാക്കി വര്‍ധിപ്പിച്ചത്. നിയമസഭാ വര്‍ഷകാല സമ്മേളനത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്.

മത്സ്യങ്ങളുടെ പ്രജനനം സുഗമമാക്കുന്നതിനും കടല്‍ സമ്പത്ത് സംരക്ഷിക്കുന്നതിനും ട്രോളിങ് നിരോധനം 61 ദിവസത്തില്‍ നിന്നും 91 ദിവസമായി ഉയര്‍ത്തണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ആവശ്യപ്പെട്ടു വരികയായിരുന്നു. പൂര്‍ണ്ണമായ ആവശ്യം അംഗീകരിച്ചില്ലെങ്കിലും നിരോധന കാലാവധി ഓഗസ്റ്റ് 15 വരെ നീട്ടിയ സര്‍ക്കാരിന്റെ തീരുമാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹം സ്വാഗതം ചെയ്തു.

മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതേഷ് റാണെയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സജീവമായ ഇടപെടലുകളിലൂടെയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കാലങ്ങളായുള്ള ഈ ന്യായമായ ആവശ്യം യാഥാര്‍ത്ഥ്യമായതെന്ന് സമിതി വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com