സീരിയല്‍ താരം പോക്‌സോ കേസില്‍ അറസ്റ്റില്‍

16 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി
TV serial actor arrested in POCSO case.

സീരിയല്‍ താരം പോക്‌സോ കേസില്‍ അറസ്റ്റില്‍

Updated on

മുംബൈ: സീരിയല്‍ താരം പോക്സോ കേസില്‍ അറസ്റ്റില്‍. കാശിഭായ് ബാജിറാവു ബല്ലാല്‍, പാണ്ഡ്യ സ്റ്റോര്‍ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തനായ രോഹിത് ചന്ദേലിനെയാണ് 16 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഘട്കോപര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ദഹിസറിലെ വസതിയില്‍ നിന്നായിരുന്നു അറസ്റ്റ്.

നിരന്തരം പെണ്‍കുട്ടിയെ ഇയാള്‍ ശല്യം ചെയ്തിരുന്നതായും പരാതിയില്‍ ഉണ്ട് . ജൂലൈ അഞ്ചിന് പ്രതി കുട്ടി താമസിക്കുന്ന സ്ഥലത്തെത്തുകയും തടഞ്ഞ് നിര്‍ത്തി കുട്ടിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.

അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവം നടന്നതായി ആരോപിക്കപ്പെടുന്ന പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിക്കുമെന്നും പെണ്‍കുട്ടിയുടെ മൊഴി വിശദമായി എടുക്കുമെന്നും പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com