മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്‌സലുകൾ കൊല്ലപ്പെട്ടു

ഇവരുടെ പക്കൽ നിന്നും എകെ 47ഉം എസ്എൽആറും പൊലീസ് കണ്ടെടുത്തു
മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്‌സലുകൾ  കൊല്ലപ്പെട്ടു
Updated on: 

മുംബൈ: ഗഡ്ചിരോളിക്ക് സമീപം പൊലീസുമായി ഒരു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു. ഇവരുടെ പക്കൽ നിന്നും എകെ 47ഉം എസ്എൽആറും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ നടന്നത്. 2019ൽ ഗഡ്ചിറോളിയിൽ പൊലീസ് സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ 15 പൊലീസുകാർ വീരമൃത്യു വരിച്ച സംഭവത്തിലെ ഒരു പ്രതി കൊല്ലപ്പെട്ടവരിൽ ഒരാൾ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഛത്തീസ്ഗഡ് അതിർത്തിയിൽ ബോധിന്തോലയ്ക്ക് സമീപം നക്‌സലുകൾ ക്യാമ്പ് ചെയ്യുന്നതായി രഹസ്യവിവരം വ്യാഴാഴ്ച ലഭി ച്ചിരുന്നതായി ഗഡ്ചിരോളി, നീലോത്പാൽ പൊലീസ് സൂപ്രണ്ട് അറിയിച്ചു. ഇതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടൽ നടന്നത്‌.