ഉദ്ധവ് താക്കറെ
ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ഉദ്ധവ് താക്കറേ

സംസ്ഥാന സർക്കാർ സാമൂഹ്യ വിരുദ്ധരെയും ഗുണ്ടകളെയും സംരക്ഷിക്കുകയാണെന്നും മുൻ മുഖ്യമന്ത്രി ആരോപിച്ചു
Published on

മുംബൈ:സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെ പിരിച്ചുവിടണമെന്നും ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. "മഹാരാഷ്ട്ര സർക്കാരിനെ പിരിച്ചുവിടണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു," വ്യാഴാഴ്ച വൈകുന്നേരം ദഹിസാറിൽ തന്‍റെ പാർട്ടിയുടെ ഒരു നേതാവ് വെടിയേറ്റ് മരിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ക്രമസമാധാന നില ചൂണ്ടിക്കാട്ടി താക്കറെ പറഞ്ഞു.

സംസ്ഥാന സർക്കാർ സാമൂഹ്യ വിരുദ്ധരെയും ഗുണ്ടകളെയും സംരക്ഷിക്കുകയാണെന്നും മുൻ മുഖ്യമന്ത്രി ആരോപിച്ചു. സേന (യുബിടി) നേതാവ് വിനോദ് ഘോഷാൽക്കറുടെ മകൻ മുൻ കോർപ്പറേറ്റർ അഭിഷേക് ഘോഷാൽക്കറെ (40) വ്യാഴാഴ്ച വൈകുന്നേരം പ്രാദേശിക വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മൗറിസ് നൊറോണ ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവച്ചു കൊലപ്പെ ടുത്തിയിരുന്നു. നൊറോണ പിന്നീട് ആത്മഹത്യ ചെയ്തു.

ഫെബ്രുവരി 2 ന് മുംബൈക്കടുത്ത് ഉല്ലാസ് നഗറിലെ പോലീസ് സ്റ്റേഷനിൽ വച്ച് ബിജെപി എംഎൽഎ ഗൺപത് ഗെയ്‌ക്‌വാദ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ പ്രാദേശിക നേതാവിനെ വെടിവച്ച് പരുക്കേൽപ്പിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com