ഉറാൻ കൊലപാതകം: 3 മണിക്കൂറിനുള്ളിൽ പ്രതികളെ പിടി കൂടി പൊലീസ്

ദ്യുതുകഡെയുമായി ബന്ധമുണ്ടായിരുന്ന യുവതിയുടെ ഭർത്താവാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ (പോർട്ട്) വിശാൽ നെഹുൽ പറഞ്ഞു.
murder case
ഉറാൻ കൊലപാതകം: 3 മണിക്കൂറിനുള്ളിൽ പ്രതികളെ പിടി കൂടി പൊലീസ്
Updated on

നവി മുംബൈ: കൊലക്കേസിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. ശനിയാഴ്ച രാവിലെയാണ് ഉറാനിലെ ജസായിയിൽ ഒരു മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. മൂന്ന് മണിക്കൂറിനുള്ളിൽ പ്രതികൾ പിടിയിലായി. ഉറാൻ ആസ്ഥാനമായുള്ള ഒരു ട്രാൻസ്‌പോർട്ട് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ദത്താത്രേ ദ്യുതുകഡെ(40)യുടെ മൃതദേഹമാണ് ജസായിയിലെ ഒരു ചവറ്റുകുട്ടയ്ക്ക് സമീപം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. വഴിയരികിൽ ചാക്ക് കണ്ട് സംശയം തോന്നിയ യാത്രക്കാരനാണ് പോലീസിൽ വിവരമറിയിച്ചത്. അന്വേഷണത്തിൽ, പ്രദേശത്തെ ഒരു സ്ത്രീയുമായി ദ്യുതുകഡെയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ദമ്പതികൾ ചാക്ക് വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങൾ കണ്ടെത്തിയെന്ന് ഉറാൻ പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ ജിതേന്ദ്ര മിസൽ പറഞ്ഞു. ജസായി സ്വദേശികളായ ബാലഗന്ധർവ് രാമചന്ദ്ര ഗൊറാഡ് (42), ഭാര്യ ചംഗുന (32) എന്നിവരെ തിരിച്ചറിഞ്ഞു. “അവിഹിത ബന്ധത്തിന്‍റെ പേരിലാണ് കൊലപാതകം നടന്നത്. ദ്യുതുകഡെയുമായി ബന്ധമുണ്ടായിരുന്ന യുവതിയുടെ ഭർത്താവാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ (പോർട്ട്) വിശാൽ നെഹുൽ പറഞ്ഞു.

ദമ്പതികളെ പിന്നീട് പൻവേൽ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് സ്റ്റാൻഡിന് സമീപം കണ്ടെത്തി അറസ്റ്റ് ചെയ്തു. സത്താറ സ്വദേശികളായ രാമചന്ദ്ര ഗോറാഡിന്‍റെ കുടുംബത്തിന് മരിച്ച ദ്യുതുകഡെയുുമായി പരിചയമുണ്ടായിരുന്നു. ഗൊറാഡിന്‍റെ ഭാര്യ ദ്യുതുകഡെയുമായി ബന്ധത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബന്ധം അവസാനിപ്പിക്കാൻ ഗൊറാഡ് ദ്യുതുകഡെക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ദ്യുതുകഡെ തന്‍റെ മുന്നറിയിപ്പ് ചെവിക്കൊള്ളാത്തതിനാലാണ് ഗൊറാഡ് കൊലപാതകം നടത്താൻ തീരുമാനിച്ചത്.

വെള്ളിയാഴ്ച രാത്രി ദ്യുതുകഡെയെ അത്താഴത്തിന് ക്ഷണിക്കുകയും മദ്യം നൽകുകയും ചെയ്തു. മദ്യപിച്ച് ഉറങ്ങിപ്പോയ ദ്യുതുകഡെയെ ഗൊറാഡ് വീട്ടിൽ തുണി അലക്കാൻ ഉപയോഗിച്ചിരുന്ന വടി കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. മരിച്ചു എന്ന് ഉറപ്പു വരുത്തിയ ശേഷം ദമ്പതികൾ മൃതദേഹം ചാക്കിനുള്ളിൽ ഇട്ട് ഉപേക്ഷിച്ചു. കൊലപാതകത്തിൽ ഗൊറാഡിന്‍റെ ഭാര്യക്ക് പങ്കില്ല, മറിച്ച് മൃതദേഹം സംസ്‌കരിക്കുന്നതിൽ പങ്കാളിയായിരുന്നു,” പൊലീസ് കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com