മുംബൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍

ഇതോടെ പുനെ-ബംഗളൂരു യാത്ര 13 മണിക്കൂറായി കുറയും.
Vande Bharat Sleeper is coming from Mumbai to Bengaluru

വന്ദേഭാരത് സ്ലീപ്പര്‍

Updated on

മുംബൈ: രാജ്യത്തിന്‍റെ സാമ്പത്തികതലസ്ഥാനമായ മുംബൈയില്‍നിന്ന് ഐടി നഗരമായ ബംഗളൂരുവിലേക്ക് റെയില്‍വേ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ പുനെ-ബംഗളൂരു യാത്ര 13 മണിക്കൂറായി കുറയും. സിഎസസ്എംടിയില്‍ നിന്നാരംഭിക്കുന്ന ട്രെയിന്‍ പുനെ, സോലാപുര്‍, വാഡി എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുക.

നിലവില്‍ ഉള്ള ട്രെയിനുകള്‍ പുനെയ്ക്കും ബെംഗളൂരുവിനും ഇടയിലുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 18-19 മണിക്കൂറെടുക്കുന്നുണ്ട്. ആഴ്ചയില്‍ ആറുദിവസം വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്താനാണ് നീക്കം.

ഒരുദിവസം അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിവെച്ചിരിക്കയാണ്. മുംബൈയില്‍നിന്നും ബംഗളൂരുവില്‍നിന്നും രാത്രി ഒന്‍പതോടെ പുറപ്പെടുന്ന രണ്ട് ട്രെയിനുകളാണ് സര്‍വീസ് നടത്തുക. ഇത് രാത്രിയാത്ര കൂടുതല്‍ സുഖകരമാക്കും.

logo
Metro Vaartha
www.metrovaartha.com