പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ആശിർവാദ് കാ ദിയ തെളിച്ചു

പ്രധാനമന്ത്രിയുടെ ദീർഘായുസിനായി ചുറ്റുവിളക്കും വിശേഷാൽ ഭഗവതി സേവയും നടത്തി.
പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ആശിർവാദ് കാ ദിയ തെളിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘായുസിനായി ചുറ്റുവിളക്ക് തെളിക്കുന്നു.

MV

Updated on

വസായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് വസായ് അയ്യപ്പ ക്ഷേത്രത്തിൽ 'ആശിർവാദ് കാ ദിയ' തെളിച്ചു. പ്രധാനമന്ത്രിയുടെ ദീർഘായുസിനായി വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ ചുറ്റുവിളക്ക് തെളിച്ചു.

കെ.ബി. ഉത്തം കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ വി.കെ. സുകുമാർ, അമർ ദാസ് നായർ, ശ്രീശങ്കർ നായർ, പ്രമീള നായർ തുടങ്ങി നിരവധി ബിജെപി പ്രവർത്തകർ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ദീർഘായുസിനായി വിശേഷാൽ ഭഗവതി സേവയും ക്ഷേത്രത്തിൽ നടത്തി.

logo
Metro Vaartha
www.metrovaartha.com