വിലങ്ങാട് ഉരുൾപൊട്ടൽ: സഹായവുമായി മുംബൈയിലെ കടത്തനാട് കുടുംബ കൂട്ടായ്മ ട്രസ്റ്റ്

ക്യാമ്പിൽ കഴിയുന്ന പത്തു കുടുംബങ്ങൾക്ക് കടത്തനാടൻ കൂട്ടായ്മ കട്ടിലുകൾ നൽകി.
landslide
വിലങ്ങാട് ഉരുൾപൊട്ടൽ: സഹായവുമായി മുംബൈയിലെ കടത്തനാട് കുടുംബ കൂട്ടായ്മ ട്രസ്റ്റ്
Updated on

മുംബൈ: വിലങ്ങാട് ഉരുൾപൊട്ടലിൽ ഇരകളായവർക്ക് സഹായവുമായി മുംബൈയിലെ കടത്തനാട് കുടുംബ കൂട്ടായ്മ ട്രസ്റ്റ്. ക്യാമ്പിൽ കഴിയുന്ന പത്തു കുടുംബങ്ങൾക്ക് കടത്തനാടൻ കൂട്ടായ്മ കട്ടിലുകൾ നൽകി.

കടത്തനാട് കുടുംബ കൂട്ടായ്മ ഭാരവാഹികൾ സർക്കാർ അധികൃതരുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ക്യാമ്പിൽ കഴിയുന്നവർക്ക് സഹായം എത്തിച്ചത്.

landslide
വിലങ്ങാട് ഉരുൾപൊട്ടൽ: സഹായവുമായി മുംബൈയിലെ കടത്തനാട് കുടുംബ കൂട്ടായ്മ ട്രസ്റ്റ്

വെള്ളിയാഴ്ച്ച നടന്ന അദാലത്തിൽ കൂട്ടായ്മയുടെ ഭാഗമായി രാമചന്ദ്രൻ കുന്നുമ്മക്കര, സവിത, അനിൽ തോട്ടോളി മീത്തൽ എന്നിവർ നാദാപുരം MLA EK വിജയന്‍റെ സാന്നിധ്യത്തിൽ അർഹരായ കുടുംബങ്ങൾക്ക് കട്ടിലുകൾ കൈമാറി.

landslide
വിലങ്ങാട് ഉരുൾപൊട്ടൽ: സഹായവുമായി മുംബൈയിലെ കടത്തനാട് കുടുംബ കൂട്ടായ്മ ട്രസ്റ്റ്

വളയം ഇൻസ്‌പെക്ടർ ഫായിസ് അലി, സബ് ഇൻസ്പെക്ടർ ഹരിദാസൻ മണ്ണുകണ്ടി, പഞ്ചായത്ത്‌ പ്രസിഡന്‍റ് സുരയ്യ, RDO അൻവർ സാദത്, തഹസീൽദാർ സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com