മഹാരാഷ്ട്രയിൽ ഗതാഗത നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചാല്‍ ലൈസന്‍സ് റദാക്കും

പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നത് കുറ്റകരം

Decision taken to cancel license for repeated violation of traffic rules

ഗതാഗത നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചാല്‍ ലൈസന്‍സ് റദാക്കാന്‍ തീരുമാനം

Updated on: 

മുംബൈ: മഹാരാഷ്ട്രയില്‍ ഗതാഗതനിയമങ്ങള്‍ തുടര്‍ച്ചായി ലംഘിക്കുന്നവരുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യും. സംസ്ഥാന ഗതാഗത കമ്മിഷണര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി.

ഇ-ട്രാഫിക് ചലാനുകള്‍ തീര്‍പ്പാക്കാത്ത വാഹനങ്ങള്‍ക്ക് ഗതാഗതവുമായി ബന്ധപ്പെട്ട സേവനങ്ങളില്‍ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരും. നിലവിലുള്ള മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നുള്ള സുപ്രീം കോടതി നിര്‍ദേശം പാലിച്ചാണ് സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.

ഈ വര്‍ഷം ജനുവരിയില്‍ മോട്ടോര്‍ വാഹനമന്ത്രാലയം കേന്ദ്ര മോട്ടോര്‍ വാഹന (മൂന്നാം ഭേദഗതി) നിയമങ്ങള്‍ വിജ്ഞാപനം ചെയ്തിരുന്നു. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് ചലാനും പിഴയും ഉള്‍പ്പെടെയുള്ള ഒട്ടേറെ വ്യവസ്ഥകള്‍ ഇത് രൂപപ്പെടുത്തി. 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങളിലെ ഭേദഗതി ചെയ്ത ചട്ടം 21(1)(25) പ്രകാരം, 2026 ജനുവരി ഒന്നുമുതല്‍ ഒരുവര്‍ഷത്തിനുള്ളില്‍ അഞ്ചോ അതിലധികമോ തവണ ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അതിവേഗത്തില്‍ വാഹനമോടിക്കുക, പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുക എന്നിവ കുറ്റകരമാണ്.