

ഗുരുദേവഗിരിയില്‍ നവരാത്രി മഹോത്സവം
നവിമുംബൈ: ഗുരുദേവഗിരിയില്‍ 11 മുതല്‍ ഒൻപത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവം ആരംഭിക്കും. എല്ലാ ദിവസവും വൈകീട്ട് 6 .45 ന് ഗുരുപൂജയും നെയ് വിളക്ക് അര്‍ച്ചനയും തുടര്‍ന്ന് ദീപാരാധനയും ഉണ്ടാകും. ദീപാരാധനയ്ക്ക് ശേഷം രാത്രി 7 മുതല്‍ നവരാത്രി വിശേഷാല്‍ ദേവി പൂജ നടക്കും. തുടർന്ന് രാത്രി 8 മുതല്‍ മുംബൈയുടെയും നവിമുംബയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും കാഴ്ചവയ്ക്കുന്ന നൃത്ത നൃത്യങ്ങള്‍, സംഗീതാര്‍ച്ചന, സംഗീതഭജന തുടങ്ങിയവ അരങ്ങേറും. നൃത്യാലയ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, സി. ബി. ഡി- ബേലാപ്പൂര്‍ എന്നിവർ നൃത്ത നൃത്യങ്ങള്‍ അവതരിപ്പിക്കും.
ഇതിനുശേഷം മഹാപ്രസാദം ഉണ്ടാകും. നവരാത്രി ദിവസങ്ങളില്‍ അന്നദാനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
പൂജാ ബുക്കിങ്ങിനും മറ്റു വിവരങ്ങള്‍ക്കും താഴെക്കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
7304085880, 9820165311, 8369312803, 9892045445, 9323080212