

47 കോടി രൂപയുടെ ലഹരിമരുന്നുമായി സ്ത്രീ പിടിയില്‍
മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 47 കോടി രൂപ വിലമതിക്കുന്ന 4.7 കിലോഗ്രാം കൊക്കെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് പിടിച്ചെടുത്തു.
കൊളംബോയില്‍ നിന്ന് എത്തിയ യാത്രക്കാരിയുടെ ബാഗേജിലെ കോഫി പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 9 പായ്ക്കറ്റുകളിലായാണ് ഇവയെത്തിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു നാലു പേരെ കൂടി പിടികൂടിയത്.