വേള്‍ഡ് മലയാളി കൗണ്‍സില്‍ താരനിശ സംഘടിപ്പിച്ചു

പങ്കെടുത്തത് വലിയ താരനിര

World Malayali Council organized  star show

വേള്‍ഡ് മലയാളി കൗണ്‍സില്‍ താരനിശ സംഘടിപ്പിച്ചു

Updated on

മുംബൈ: വേള്‍ഡ് മലയാളി കൗണ്‍സില്‍ മുംബൈ പ്രോവിന്‍സ് സംഘടിപ്പിച്ച താര നിശയുടെ ഉദ്ഘാടനം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍ (ഫൊക്കാന) നിര്‍വഹിച്ചു. പ്രസിഡന്‍റ് കെ.കെ. നമ്പ്യാര്‍, സെക്രട്ടറി എം.കെ. നവാസ്, ചെയര്‍മാന്‍ ഗോകുല്‍ദാസ് മാധവന്‍, ട്രഷറര്‍ രാജേഷ് മാധവന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഷണ്മുഖാനന്ദ ഹാളില്‍ നടന്ന ഗോള്‍ഡന്‍ ഹേര്‍ട്‌സ് ഫിലിം അവാര്‍ഡ് നിശയില്‍ ചലച്ചിത്ര താരങ്ങളായ ജോജു ജോര്‍ജ്, പ്രകാശ് വര്‍മ്മ, ശ്വേതാ മേനോന്‍, മാളവിക മോഹനന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത് പ്രതാപ്, നന്ദു പൊതുവാള്‍ എന്നിവര്‍ക്കൊപ്പം നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ഗുഡ്‌നൈറ്റ് മോഹന്‍, ഗോകുലം ഗോപാലന് വേണ്ടി വി. സി. പ്രവീണ്‍, കൂടാതെ കെ മാധവന്‍ (സ്റ്റാര്‍ ഇന്ത്യ ) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങി. നാദിര്‍ഷ നയിച്ച സംഗീത ഹാസ്യ പരിപാടിയും അരങ്ങേറി.

logo
Metro Vaartha
www.metrovaartha.com