വേള്‍ഡ് മലയാളി ഫെഡറേഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 18ന് ആരംഭിക്കും

മത്സരം രണ്ട് ദിവസങ്ങളിലായി നടത്തും

World Malayali Federation Cricket Tournament on the 18th

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 18ന് ആരംഭിക്കും

Updated on

മുംബൈ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഔദ്യോഗിക ഉദ്ഘാടനം മലയാള സിനിമാ ടെലിവിഷന്‍ താരം അനീഷ് രവി നിര്‍വഹിച്ചു. ഹോട്ടല്‍ മാതോശ്രീയില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ മഹാരാഷ്ട്ര സ്റ്റേറ്റ് പേട്രണ്‍ ഡോ ഉമ്മന്‍ ഡേവിഡ്, പ്രസിഡന്‍റ് ഡോ റോയ് ജോണ്‍ മാത്യു, സെക്രട്ടറി ഡൊമിനിക് പോള്‍, എന്നിവരുടെ സാന്നിധ്യത്തിലാണ് അനീഷ് രവി, ജോണ്‍ മാത്യു എറിഞ്ഞു കൊടുത്ത ഹെഡ്ലി സോഫ്റ്റ് ക്രിക്കറ്റ് ടെന്നീസ് ബാള്‍ അടിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 16 ടീമുകളാണ് മത്സരിക്കുന്നത്. ഡോംബിവ്ലിയില്‍ കസാറിയോ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സര്‍നായിക് മുഖ്യാതിഥിയാകും. എം എല്‍ എ രാജേഷ് മോറെ, ദേശീയ ക്രിക്കറ്റ് ചാമ്പ്യന്‍ സുധിഷ് നായര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി ചടങ്ങിന്‍റെ ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കും

സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ആന്‍റണി ഫിലിപ്പ്, ബിജു രാജന്‍, സാവിയോ, പ്രേംലാല്‍, ദീപ്തി, രമേശ് വാസു, ദിവ്യ, ടേബിള്‍ ടെന്നീസ് താരം പ്രിയ, ആരോഷ് തോമസ്, ശിവറാം, ഉണ്ണികൃഷ്ണ കുറുപ്പ്, റെന്നി ഫിലിപ്പോസ്, വര്‍ഗീസ് ഫിലിപ്പ് എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. 18, 19 തീയതികളിലായി നടക്കുന്ന ക്രിക്കറ്റ് മത്സരത്തിന്‍റെ തത്സമയ പ്രക്ഷേപണം യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയും പ്രധാനപ്പെട്ട മാധ്യമങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൂടെയും ലഭ്യമായിരിക്കുമെന്ന് ബിജു രാജന്‍ പറഞ്ഞു

വിജയികള്‍ക്ക് 50,000 രൂപ, രണ്ടാം സ്ഥാനത്തിന് 25,000 രൂപ, മൂന്നാം സ്ഥാനത്തിന് 15,000 രൂപ എന്നിങ്ങനെ പാരിതോഷികത്തോടൊപ്പം ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.

രാവിലെ 8 മുതലാണ് മത്സരം. ആന്‍റണി, ബിജു, സിന്ധു നായര്‍ എന്നിവര്‍ മത്സരത്തിന്‍റെ തത്സമയ വിവരണം നല്‍കും.ഫോണ്‍ : 9833410158 / 9029394349 / 93238 69385

logo
Metro Vaartha
www.metrovaartha.com