ബെസ്റ്റ് ബസ് സമരം തുടരുന്നു; വലഞ്ഞ് മുംബൈക്കാര്‍

12 യൂണിയനുകളുടെ കൂട്ടായ്മയാണ് സമരത്തിന് പിന്നില്‍

BEST bus strike continues; Mumbaikars in trouble

ബെസ്റ്റ് ബസ് സമരം തുടരുന്നു; വലഞ്ഞ് മുംബൈക്കാര്‍

Updated on

മുംബൈ : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബെസ്റ്റ് ബസ് ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിവസത്തിലും തുടരുന്നു. ഗതാഗത മന്ത്രി പ്രതാപ് സര്‍നായിക്കുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരുന്നത്. ഇന്നലെ ബെസ്റ്റിന്റെ 2,766 ബസുകളില്‍ 32 എണ്ണം മാത്രമാണ് നിരത്തിലിറങ്ങിയത്. സര്‍വീസ് നടത്തിയ ബസുകള്‍ക്ക് നേരെ കല്ലേറും ഉണ്ടായി.

ബസ് സ്റ്റോപ്പുകളില്‍ യാത്രക്കാരുടെ നീണ്ടനിരകള്‍ ഉണ്ട്. പല യാത്രക്കാരും ലോക്കല്‍ ട്രെയിനുകള്‍, മെട്രോ സര്‍വീസുകള്‍, ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍, ആപ്പ് അധിഷ്ഠിത ക്യാബുകള്‍ തുടങ്ങിയ ബദല്‍ ഗതാഗത മാര്‍ഗങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി. ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തേണ്ടവര്‍ ദുരിതം നേരിട്ടു. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക്, 12 യൂണിയനുകള്‍ ഉള്‍പ്പെടുന്ന ബെസ്റ്റ് സംയുക്ത് കാംഗര്‍ കൃതി സമിതിയാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന പൊതുഗതാഗത മാര്‍ഗമാണ് ബെസ്റ്റ് ബസുകള്‍. 25 ലക്ഷം പേരാണ് ദിവസേന ബസുകളെ ആശ്രയിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com