ചെണ്ട വിദ്യാര്‍ഥികളുടെ അരങ്ങേറ്റം നടത്തി

പരിപാടി നടത്തിയത് ഖാര്‍ഘര്‍ കേരള സമാജം

Chenda students made their debut

ചെണ്ട വിദ്യാര്‍ഥികളുടെ അരങ്ങേറ്റം നടത്തി

Updated on

ഖാര്‍ഘര്‍: ഖാര്‍ഘര്‍ കേരള സമാജത്തില്‍ ചെണ്ട വിദ്യാര്‍ഥികളുടെ അരങ്ങേറ്റം നടത്തി. ഗുരുക്കന്മാരായ അനില്‍ പൊതുവാള്‍, വിനയ് മേനോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അരങ്ങേറ്റം സംഘടിപ്പിച്ചത്. ചെണ്ടമേളത്തില്‍ 10 വിദ്യാര്‍ഥികള്‍ അരങ്ങേറിയപ്പോള്‍, തായമ്പകയില്‍ രശ്മി അഭയ് മേനോനും രാജന്‍ വാര്യരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.

പ്രശാന്ത് നായര്‍, അഡ്വ. ഷൈനി പ്രേംലാല്‍, അഭിരാം എസ് നായര്‍, ഗൗരി വി നമ്പ്യാര്‍, അഭയ് നായര്‍, സൂരജ് ആര്‍ പൊതുവാള്‍, മനോജ് ആര്‍ പൊതുവാള്‍, ആനന്ദ് കെ സി, സബ്ജിത് പി എന്നിവരാണ് അരങ്ങേറ്റം നടത്തിയത്.

കേരളത്തിന്‍റെ പൈതൃക കലാരൂപങ്ങളെ പുതിയ തലമുറയിലേക്ക് കൈമാറുന്നതില്‍ സമാജത്തിന്‍റെ പങ്ക് ശ്രദ്ധേയമാണെന്ന് സെക്രട്ടറി കെ.എൻ. മനോജ് വ്യക്തമാക്കി. ചെണ്ട ക്ലാസുകള്‍ക്ക് പുറമെ മ്യൂറല്‍ പെയ്ന്‍റിങ്, മലയാളം, മറാഠി ഭാഷാ ക്ലാസുകളും സമാജം നടത്തുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com