

മാഹിമില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
മുംബൈ: മുംബൈയിലെ മാഹിമില്‍ പൂര്‍വ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. നയാ നഗര്‍ നിവാസിയായ സൊഹൈല്‍ ഷെയ്ഖ് (22) ആണ് മരിച്ചത്. സൊഹൈലിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. രഹേജ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. സൊഹൈല്‍ ഷെയ്ഖ് ആ പ്രദേശത്തുകൂടി കടന്നുപോകുമ്പോള്‍ പ്രതികള്‍ യുവാവിനെ തടഞ്ഞു. പഴയ വൈരാഗ്യത്തെച്ചൊല്ലി ഇവര്‍ സൊഹൈലുമായി തര്‍ക്കത്തിലായി. തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് സൊഹൈലിനെ ആക്രമിക്കുകയായിരുന്നു.
ഉടന്‍ തന്നെ സൊഹൈലിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഘത്തിലെ മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സംഘത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു.