1500 രൂപയെച്ചൊല്ലി തര്‍ക്കം: യുവാവിനെ കുത്തിക്കൊന്നു

24 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Youth stabbed to death over Rs 1500 loan

1500 രൂപയെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊന്നു

Updated on

മുംബൈ: 1500 രൂപയെച്ചൊല്ലി ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. മുംബൈയിലെ ശിവാജിനഗര്‍ എംഎച്ച്എഡിഎ കോളനിയില്‍ 24 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

റിയാസ് ഷെയ്ഖ് എന്ന യുവാവാണ് മരിച്ചത്. പ്രതികളും മരിച്ച യുവാവും ബാല്യകാല സുഹൃത്തുക്കളായിരുന്നുവെന്നും, കുടുംബപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ചു നാളായി തര്‍ക്കത്തിലായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പ്രതി റിയാസിന് 1,500 രൂപ കടം നല്‍കിയിരുന്നുവെന്നും, അത് തിരിച്ചുകിട്ടാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

സംഭവദിവസം രാത്രി റിയാസ് കെട്ടിടത്തിന് മുന്നിലെ വാട്ടര്‍ ടാങ്കിന് സമീപം ഇരിക്കുമ്പോള്‍ പ്രതികളും സ്ഥലത്തെത്തി. പണം തിരിച്ചു നല്‍കാത്തതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം രൂക്ഷമായതോടെ പ്രധാന പ്രതി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് റിയാസിന്റെ വയറ്റില്‍ കുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ആക്രമണത്തിന് മറ്റ് രണ്ട് പ്രതികളും സഹായം ചെയ്തതായും പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com