മഹാരാഷ്ട്രയില്‍ ഭൂമികുലുക്കം; വീടുകള്‍ക്ക് വിള്ളല്‍

തുടര്‍ച്ചയായി ഭൂചലനം ഉണ്ടായതോടെ ജനങ്ങള്‍ ഭീതിയില്‍
Earthquake in Maharashtra; houses develop cracks.

മഹാരാഷ്ട്രയില്‍ ഭൂമികുലുക്കം; വീടുകള്‍ക്ക് വിള്ളല്‍

Representative image
Updated on

മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ തുടര്‍ച്ചയായി ഉണ്ടായ ഭൂമികുലുക്കത്തെ തുടര്‍ന്ന് വീടുകള്‍ക്ക് വിള്ളലേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കൂറിനിടെ നാല് തവണയാണ് ഭൂമി കുലുങ്ങിയത്. ഇതില്‍ ഏറ്റവും ശക്തമായ ചലനം റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി.

ഹിംഗോലിയില്‍ ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഇവയുടെയെല്ലാം പ്രഭവകേന്ദ്രം എന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്.

ഹിംഗോലിക്ക് പുറമെ അയല്‍ ജില്ലകളായ പര്‍ഭാനി, നന്ദേഡ്, ലാത്തൂര്‍ എന്നിവിടങ്ങളിലും ശക്തമായ പ്രകമ്പനമുണ്ടായി. ഉറക്കത്തിലായിരുന്ന ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി. ആളുകള്‍ ഭയന്നോടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും അധികൃതര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com