മുംബൈയില്‍ വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുമെന്ന് ഫഡ്‌നാവിസ്

വരുന്നത് 1 ലക്ഷം കാണികളെ ഉള്‍ക്കൊള്ളാനാകുന്ന സ്റ്റേഡിയം
Fadnavis says a big cricket stadium will be built in Mumbai

മുംബൈയില്‍ വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുമെന്ന് ഫഡ്‌നാവിസ്

Updated on

മുംബൈ : മുംബൈയില്‍ ഉടന്‍തന്നെ ഒരു വലിയ സ്റ്റേഡിയം ഉണ്ടാകുമെന്നും ഇതിനായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എം.സി.എ.) ഭൂമി നീക്കിവച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. ഇത് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഒരു സ്റ്റേഡിയമായിരിക്കും. 20 മിനിറ്റിനുള്ളില്‍ കാണികള്‍ക്ക് പിരിഞ്ഞുപോകാന്‍ കഴിയുന്നസ്ഥലത്താണ് സ്റ്റേഡിയം നിര്‍മിക്കുകയെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

സ്റ്റാന്‍ഡുകളിലെ ഏത് സ്ഥലത്തുനിന്നും മത്സരം നന്നായികാണാന്‍ കഴിയുന്ന സംവിധാനവും ഉണ്ടാവുമെന്നും ഫഡ്നവിസ് പറഞ്ഞു. എന്നാല്‍ പുതിയ സ്റ്റേഡിയം എത്ര വലുതാണെങ്കിലും ക്രിക്കറ്റ് എല്ലായ്‌പോഴും ആഘോഷിക്കപ്പെടുന്ന വാങ്കഡെ സ്റ്റേഡിയത്തിന്റെ മഹിമയെ താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

വാങ്കഡെ ഐക്കണിക് ആണ്. ഞങ്ങള്‍ എല്ലായ്പ്പോഴും ഈ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ആഘോഷിക്കും. പുതിയ സ്റ്റേഡിയം ഒരു ലക്ഷം കാണികളെ ഉള്‍ക്കൊള്ളാനാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com