

നേപ്പാൾ പ്രധാനമന്ത്രി ബലേൻഷാ
കാഠ്മണ്ഡു: ഇന്ത്യൻ മണ്ണ് കൈയേറിയിട്ടുണ്ടെന്ന പ്രസ്താവനയുമായി നേപ്പാൾ പ്രധാനമന്ത്രി. അധികാരമേറ്റ ശേഷം പാർലമെന്‍റിൽ നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ബലേൻ ഷാ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ഇരു രാജ്യങ്ങളും പരസ്പരം ഭൂമി കൈയേറിയിട്ടുണ്ടെന്നാണ് നേപ്പാൾ പ്രധാനമന്ത്രി പറഞ്ഞത്.
ബലേൻഷായുടെ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമാക്കും. ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവ ഉൾപ്പെടുന്ന അതിർത്തി തർക്കം ഉഭയകക്ഷി ബന്ധത്തിൽ ഇപ്പോഴും ഒരു വലിയ വിഷയമാണെന്ന് ബലേൻ ഷാ സമ്മതിച്ചു.
ഇന്ത്യ നേപ്പാൾ പ്രദേശം മാത്രമല്ല, നേപ്പാൾ പലയിടത്തും ഇന്ത്യൻ പ്രദേശവും കൈയടക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയായതിനു ശേഷം മാത്രമാണ് താൻ ഇക്കാര്യം മനസിലാക്കിയത്. ഇരു രാജ്യങ്ങളും വസ്തുതകൾ പഠിക്കുകയും സുഹൃത്തുക്കളുമായി ഒരുമിച്ച് ഇരുന്ന് പ്രശ്നം പരിഹരിക്കുകയും വേണം. ബലേൻ ഷാ അഭിപ്രായപ്പെട്ടു.
ഈ വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി ഇരു രാജ്യങ്ങളും ചരിത്രകാരന്മാരുടെയും സർവേയർമാരുടെയും വിദഗ്ധരുടെയും സഹായം തേടണമെന്ന് ബലേൻ ഷാ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ വിശദീകരണവുമായി നേപ്പാൾ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി.