ജമ്മുകശ്മീരിൽ നുഴഞ്ഞുകയറ്റ വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി ഒരു ഭീകരനെ വധിച്ചു

തെരച്ചിൽ തുടരുകയാണെന്നും എക്സ് പ്ലാറ്റ്ഫോമിലൂടെ സുരക്ഷാ സേന അറിയിച്ചു
1 terrorist killed in anti-infiltration operation in j and k
ജമ്മുകശ്മീരിൽ നുഴഞ്ഞുകയറ്റ വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: നുഴഞ്ഞു കയറ്റ വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി നടത്തിയ തെരച്ചിലിൽ ഒരു ഭീകരനെ വധിച്ചതായി സുരക്ഷാ സേന. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് ഊറി സെക്റ്ററിൽ നിന്നുമാണ് ഭീകരനെ വധിച്ചത്. ജൂൺ 22 ന് ആരംഭിച്ച ബജ്റംഗ് എന്ന് പേരിട്ടിരിക്കുന്ന നുഴഞ്ഞു കയറ്റ വിരുദ്ധ ഓപ്പറേഷനിലാണ് ഒരാളെ വധിച്ചത്.

തെരച്ചിൽ തുടരുകയാണെന്നും എക്സ് പ്ലാറ്റ്ഫോമിലൂടെ ഇന്ത്യൻ ആർമി അറിയിച്ചു. ഈ പ്രദേശം ഇടയ്ക്കിടെ ഏറ്റുമുട്ടലുകളുടെയും നുഴഞ്ഞുകയറ്റ ശ്രമങ്ങളും നടക്കുന്ന മേഖലയാണെന്നും ഇത് ഇന്ത്യൻ സുരക്ഷാ പ്രവർത്തനങ്ങൾക്ക് ഒരു നിർണായക മേഖലയാണെന്നും സുരക്ഷാ സേന വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.