കനത്ത മഴ: മിസോറമിൽ കരിങ്കൽക്വാറി തകർന്ന് 10 പേർ മരിച്ചു

കനത്ത മഴ മൂലം രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാണെന്ന് ഡിജിപി അനിൽ ശുക്ല പറഞ്ഞു.
കനത്ത മഴ: മിസോറമിൽ  കരിങ്കൽക്വാറി തകർന്ന്  10 പേർ മരിച്ചു

ഐസ്വാൾ: കനത്ത മഴയെത്തുടർന്ന് മിസോറമിൽ കരിങ്കൽ ക്വാറി തകർന്ന് പത്തു പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഐസ്വാൾ നഗരത്തിന്‍റെ പ്രാന്തപ്രദേശത്തായി മെൽതും, ഹ്ലിമെൻ പ്രദേശത്തിന്‍റെ ഇടയിലായി ചൊവ്വാഴ്ച രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്.

മരിച്ചവരിൽ 7 പേരും പ്രദേശവാസികളാണ്. കനത്ത മഴ മൂലം രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാണെന്ന് ഡിജിപി അനിൽ ശുക്ല പറഞ്ഞു.

പത്തു പേർ കൂടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മഴ കനത്തതോടെ സംസ്ഥാനത്ത് പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com