വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് 10 വയസുകാരൻ മരിച്ചു

അപകടത്തിൽ 2 പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്
10-year-old boy dies after firecrackers stored at home explode

വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് 10 വയസുകാരൻ മരിച്ചു

representative image

Updated on: 

ചെന്നൈ: ദീപാവലി ആഘോഷങ്ങൾ‌ക്കിടെ തമിഴ്നാട്ടിൽ പടക്കം പൊട്ടിത്തെറിച്ച് 10 വയസുകാരൻ മരിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. വീരചോഴപുരം സ്വദേശി ബദ്രിനാഥ് ആണ് മരിച്ചത്. അപകടത്തിൽ ബദ്രിനാഥിന്‍റെ പിതാവ് മൂർത്തി, മാതാവ് ശരണ്യ എന്നിവർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

അതേസമയം, ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ അപകടത്തിൽ തമിഴ്നാട്ടിൽ 1387 പേർക്കാണ് പരുക്കേറ്റെന്ന് തമിഴ്നാട് എമർജൻസി മാനേജ്മെന്‍റ് സർവീസ് പുറത്തുവിട്ട കണക്കിൽ പറയുന്നു.