നടുവിൽ മരങ്ങളുള്ള 100 കോടി രൂപയുടെ വിചിത്രമായ റോഡ്!

ഇതിനിടെ തന്നെ പ്രദേശത്ത് നിരവധി അപകടങ്ങൾ ഉണ്ടായിക്കഴിഞ്ഞു.
100 crore rupees road in Bihar, trees in the middle

നടുവിൽ മരങ്ങളുള്ള 100 കോടി രൂപയുടെ വിചിത്രമായ റോഡ്!

Updated on

പറ്റ്ന: പുതുതായി നിർമിച്ച കുണ്ടും കുഴിയുമൊന്നുമില്ലാത്ത റോഡ്.. പക്ഷേ വഴിയുടെ നടുവിൽ ഇടയ്ക്കിടയ്ക്ക് കുറേ മരങ്ങളുണ്ടെന്നു മാത്രം. ബിഹാറിലെ ജെഹനാബാദിലാണ് 100 കോടി രൂപ ചെലവഴിച്ച് നിർമിച്ച റോഡിനു നടുവിൽ മരങ്ങളുള്ളത്. 7.48 കിലോമീറ്റർ നീണ്ടു കിടക്കുന്ന പറ്റ്ന- ഗയ റോഡിൽ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം എന്ന രീതിയിലാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.

റോഡ് നിർമിക്കാനുള്ള പദ്ധതിക്ക് അനുമതി കിട്ടിയതിനു തൊട്ടു പിന്നാലെ ജില്ലാ ഭരണകൂടം വനംവകുപ്പിനെ സമീപിച്ച് റോഡ് വികസിപ്പിക്കുന്നതിനുള്ള സ്ഥലത്തെ മരം വെട്ടാൻ അനുമതി ആവശ്യപ്പെട്ടിരുന്നു. പക്ഷേ വനം വകുപ്പ് ഈ ആവശ്യം തള്ളി. അതോടെ‌യാണ് ജില്ലാ ഭരണകൂടം മരങ്ങളെ നില നിർത്തിക്കൊണ്ടു തന്നെ റോഡ് നിർമിക്കാമെന്ന വിചിത്രമായ തീരുമാനത്തിൽ എത്തിയത്.

മരങ്ങൾ ക്രമരഹിതമായാണ് റോഡിൽ സ്ഥിതി ചെയ്യുന്നത്. ഇതിനിടെ തന്നെ പ്രദേശത്ത് നിരവധി അപകടങ്ങൾ ഉണ്ടായിക്കഴിഞ്ഞു. എന്നിട്ടും മരങ്ങൾ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട യാതൊരു നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com