ഉച്ചഭക്ഷണത്തിന് മൂന്ന് പൂരി ഒന്നിച്ച് കഴിക്കാൻ ശ്രമിച്ചു; 11 കാരന് ദാരുണാന്ത‍്യം

ഹൈദരാബാദിലെ സ്വകാര‍്യ സ്കൂളിൽ തിങ്കളാഴ്ചയായിരുന്നു സംഭവം
11-year-old dies after trying to eat three pooris together for lunch
ഉച്ചഭക്ഷണത്തിന് മൂന്ന് പൂരി ഒന്നിച്ച് കഴിക്കാൻ ശ്രമിച്ചു; 11 കാരന് ദാരുണാന്ത‍്യം
Updated on

ഹൈദരാബാദ്: ഉച്ചഭക്ഷണത്തിനിടെ മൂന്ന് പൂരികൾ ഒന്നിച്ച് കഴിക്കാൻ ശ്രമിച്ച 11 കാരന് ദാരുണാന്ത‍്യം. സെക്കന്ദരാബാദിലെ അക്ഷര വാഗ്ദേലി ഇന്‍റർനാഷണൽ സ്കൂളിലെ ആറാം ക്ലാസ് വിദ‍്യാർഥി വിരേൻ ജെയിൻ (11) ആണ് മരിച്ചത്. ഉച്ച ഭക്ഷണത്തിന് പൂരികൾ ഒന്നിച്ചുകഴിച്ചതിന് പിന്നാലെ വിരേൻ ശ്വാസംമുട്ടി നിലത്ത് വീഴുകയായിരുന്നു.

ഹൈദരാബാദിലെ സ്വകാര‍്യ സ്കൂളിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് അവശനിലയിലായ കുട്ടിയെ അധ‍്യാപകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൂരികൾ ഒരുമിച്ച് കഴിച്ചതിനെ തുടർന്ന് മകന് ശ്വാസതടസം അനുഭവപ്പെട്ടതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും സ്കൂൾ അധികൃതർ കുട്ടിയുടെ പിതാവിനെ അറിയിച്ചിരുന്നു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com