

ആന്ധ്രയിൽ ബസിന് തീപ്പിടിച്ച് 12 പേർ വെന്തുമരിച്ചു
മർക്കപുരം: സ്വകാര്യ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപ്പിടിച്ച് 12 പേർക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ മർക്കപുരം ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു ദുരന്തം. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
എട്ടുപേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിൽ എത്തിച്ചശേഷമാണ് മരിച്ചത്. പരുക്കേറ്റ് 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.
ഹരികൃഷ്ണ ട്രാവൽസിന്‍റെ ഉടമസ്ഥതയിലുള്ള ബസ് തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു.