9 വർഷം; എൽപിജി കണക്ഷനെടുത്തത് 17 കോടി പേർ

2014ൽ 14.52 ​കോ​ടി​യാ​യി​രു​ന്ന എ​ൽ​പി​ജി ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​മാ​ണ് ഇ​ര​ട്ടി​യി​ലേ​റെ​യാ​യി കു​തി​ച്ചു​യ​ർ​ന്ന​ത്.
9 വർഷം; എൽപിജി 
കണക്ഷനെടുത്തത് 17 കോടി പേർ
Updated on

ന്യൂ​ഡ​ൽ​ഹി: ഒ​മ്പ​തു വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്ത് പു​തു​താ​യി പാ​ച​ക​വാ​ത​ക (എ​ൽ​പി​ജി) ക​ണ​ക്ഷ​ൻ എ​ടു​ത്ത​ത് 17 കോ​ടി പേ​ർ. രാ​ജ്യ​ത്തെ​യാ​കെ എ​ൽ​പി​ജി ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം ഇ​തോ​ടെ 31.26 കോ​ടി​യാ​യി. 2014ൽ 14.52 ​കോ​ടി​യാ​യി​രു​ന്ന എ​ൽ​പി​ജി ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​മാ​ണ് ഇ​ര​ട്ടി​യി​ലേ​റെ​യാ​യി കു​തി​ച്ചു​യ​ർ​ന്ന​ത്.

കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​മാ​ണു പാ​ച​ക​വാ​ത​ക ഉ​പ​യോ​ഗ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്വ​ല യോ​ജ​ന പ​ദ്ധ​തി​യാ​ണ് എ​ൽ​പി​ജി ഉ​പ​യോ​ഗ​ത്തി​ലെ വ​ർ​ധ​ന​യ്ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്. പു​തി​യ ക​ണ​ക്ഷ​നു വേ​ണ്ടി നീ​ണ്ട കാ​ത്തി​രി​പ്പും പു​തി​യ സി​ലി​ണ്ട​റി​നു​വേ​ണ്ടി ഏ​ഴു മു​ത​ൽ പ​ത്തു​വ​രെ ദി​വ​സ​ത്തെ കാ​ത്തി​രി​പ്പും വേ​ണ്ട കാ​ല​ത്തി​ൽ നി​ന്ന് അ​പേ​ക്ഷി​ച്ചാ​ലു​ട​ൻ ക​ണ​ക്ഷ​നും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പു​തി​യ സി​ലി​ണ്ട​റും ല​ഭി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്കു മാ​റി​യെ​ന്നും മ​ന്ത്രാ​ല​യം പ​റ​യു​ന്നു.

14.2 കി​ലോ​ഗ്രാ​മി​ന്‍റെ പ​തി​വു സി​ലി​ണ്ട​റു​ക​ൾ​ക്കു പു​റ​മേ കു​റ​ഞ്ഞ ആ​വ​ശ്യം മാ​ത്ര​മു​ള്ള​വ​രെ​യും കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രെ​യും ല​ക്ഷ്യ​മി​ട്ട് അ​ഞ്ചു കി​ലോ​ഗ്രാ​മി​ന്‍റെ സി​ലി​ണ്ട​റു​ക​ളും പൊ​തു​മേ​ഖ​ലാ ഇ​ന്ധ​ന ക​മ്പ​നി​ക​ൾ പു​റ​ത്തി​റ​ക്കി. 2016 മേ​യ് ഒ​ന്നി​നാ​ണു പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്വ​ല യോ​ജ​ന ആ​രം​ഭി​ച്ച​ത്. മു​ഴു​വ​ൻ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യി എ​ൽ​പി​ജി ക​ണ​ക്ഷ​ൻ ഉ​റ​പ്പാ​ക്കു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. 2023 ജ​നു​വ​രി 30 വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം ഉ​ജ്വ​ല യോ​ജ​ന​യി​ൽ 9.58 കോ​ടി ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കി​യെ​ന്നും മ​ന്ത്രാ​ല​യം. ഉ​ജ്വ​ല യോ​ജ​ന​യ്ക്കു കീ​ഴി​ലു​ള്ള ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വ​ർ​ഷം 12 സി​ലി​ണ്ട​റു​ക​ൾ​ക്ക് 200 രൂ​പ വീ​തം സ​ബ്സി​ഡി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വി​റ​ക് ശേ​ഖ​രി​ക്കാ​നും പാ​ച​ക​ത്തി​നു​മാ​യി ദി​വ​സ​ത്തി​ന്‍റെ ന​ല്ലൊ​രു ഭാ​ഗം സ​മ​യ​വും ചെ​ല​വ​ഴി​ച്ചി​രു​ന്ന സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും അ​ടു​ക്ക​ള​യി​ൽ നി​ന്നു മോ​ചി​പ്പി​ച്ച​താ​ണ് ഉ​ജ്വ​ല യോ​ജ​ന​യു​ടെ ഗു​ണ​മെ​ന്നും മ​ന്ത്രാ​ല​യം പ​റ​യു​ന്നു.

പ​ദ്ധ​തി​ക്കു കീ​ഴി​ൽ അ​നു​വ​ദി​ച്ച ക​ണ​ക്ഷ​നു​ക​ളി​ൽ പ്ര​ത്യേ​ക നി​ക്ഷേ​പം സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് 1600 രൂ​പ​യു​ടെ സ​ഹാ​യം ന​ൽ​കു​ന്ന​തി​നു പു​റ​മേ ആ​ദ്യ സി​ലി​ണ്ട​റും ഗ്യാ​സ് സ്റ്റൗ​വും ക​ണ​ക്‌​ഷ​ൻ ന​ൽ​കു​ന്ന ക​മ്പ​നി സൗ​ജ​ന്യ​മാ​യി ന​ൽ​കും. തു​ട​ക്ക​ത്തി​ൽ ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ഞ്ചു കോ​ടി കു​ടും​ബ​നാ​ഥ​ക​ളെ​യാ​ണ് ല​ക്ഷ്യ​മി​ട്ട​തെ​ങ്കി​ലും പി​ന്നീ​ട​ത് എ​ട്ടു​കോ​ടി​യി​ലേ​ക്ക് ഉ‍യ​ർ​ത്തി. പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 35.1 ശ​ത​മാ​നം പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ളാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ, ബി​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​നി​ത​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ ഏ​റെ​യു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

logo
Metro Vaartha
www.metrovaartha.com