
പിടിയിലായ ഭീകരർ
ശ്രീനഗർ: ജമ്മു കശ്മീരിൽ 2 ലഷ്കറെ തൊയ്ബ ഭീകരർ പിടിയിൽ. സൈന‍്യവും പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഷോപ്പിയാനിൽ നിന്നും ഇരുവരും പിടയിലായത്. ഭീകരരായ ഇർഫാൻ ബഷീറും, ഉസൈർ സലാമുമാണ് പിടിയിലായതെന്നാണ് വിവരം.
എകെ 56 തോക്കുകൾ, വെടിയുണ്ടകൾ, ബോംബുകൾ എന്നിവ ഇവരിൽ നിന്നും കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം പുരേഗമിക്കുന്നതായും എഫ്ഐആർ രജിസ്റ്റർ ചെയ്തതായും ഷോപ്പിയാൻ പൊലീസ് വ‍്യക്തമാക്കി.