ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു

പ്രദേശത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്
2 Maoists, 1 CRPF jawan killed in gunfight in Jharkhand's Bokaro

Representative image

Updated on

ബൊക്കാറോ: ഝാർഖണ്ഡിലുണ്ടായ വെടിവയ്പ്പിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. ആക്രമണത്തിനിടെ സിആർപിഎഫ് കോബ്ര ബറ്റാലിയനിലെ ഒരു ജവാൻ വീരമൃത്യു വരിച്ചു. ബുധനാഴ്ച പുലർച്ച 5.30ഓടെയാണ് ഗോമിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന ബിർഹോർഡിയ വനത്തിൽ മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരുമായി വെടിവയ്പ്പ് ആരംഭിച്ചത്.

പ്രദേശത്ത് ഇപ്പോഴും പരിശോധന തുടരുകയാണെന്ന് സിആർപിഎഫ് ബൊക്കോറാ സോൺ ഐജി ക്രാന്തി കുമാർ ഗഡിദേശി വ്യക്തമാക്കി. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com