ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ 2 ഭീകരരെ സുരക്ഷാ സേന വധിച്ചു. നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെയാണ് സൈന‍്യം വധിച്ചത്.
നിയന്ത്രണരേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. തെരച്ചിൽ തുടരുന്നതായി സൈന‍്യം വ‍്യക്തമാക്കി.