കർഷകപ്രതിഷേധത്തിൽ സംഘർഷം; പരുക്കേറ്റ യുവകർഷകൻ മരിച്ചു |Video

കേന്ദ്ര സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇന്ന് കർഷകർ മാർച്ച് പുനരാരംഭിച്ചത്.
കർഷകർക്കു നേരെ കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ
കർഷകർക്കു നേരെ കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ
Updated on

ന്യൂഡൽഹി: കർഷകരുടെ ഡൽഹി ചലോ മാർച്ചിൽ വൻ സംഘർഷം. ഖരോരി അതിർത്തിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടിലിനിടെ യുവ കർഷകൻ മരണപ്പെട്ടു. പഞ്ചാബിലെ ബാലോക് ഗ്രാമത്തിൽ‌ നിന്നുള്ള 21 വയസുള്ള ശുഭ് കിരൺ സിങ്ങാണ് മരണപ്പെട്ടത്. കണ്ണീർ വാതക ഷെൽ യുവാവിന്‍റെ തലയിൽ വീണതാണ് മരണകാരണമെന്ന് കർഷകർ ആരോപിക്കുന്നുണ്ട്. ഖരോരിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. കേന്ദ്ര സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇന്ന് കർഷകർ മാർച്ച് പുനരാരംഭിച്ചത്.

ഡൽഹി അതിർത്തിയിൽ 1200 ട്രാക്റ്റർ ട്രോളികളുമായാണ് കർഷകർ എത്തിയത്. ശംഭു അതിർത്തിയിലും സംഘർഷമുണ്ടായി. നിരവധി കർഷകർക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റിട്ടുണ്ട്.

സംഘർഷത്തിൽ ആളപായമുണ്ടായിട്ടില്ലെന്ന് ഹരിയാന പൊലീസ് അവകാശപ്പെട്ടിരുന്നുവെങ്കിലും ആശുപത്രിയിലെത്തിച്ച കർഷകരിൽ ഒരാൾ മരണപ്പെട്ടതായി പട്യാലയിലെ രജീന്ദ്ര ആശുപതി മെഡിക്കൽ സൂപ്രണ്ട് സ്ഥിരീകരിച്ചു. യുവ കർഷകന് തലയിൽ പരുക്കേറ്റിരുന്നെന്നും ആശുപത്രി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com